കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയായി ജെയ്‌ക് സി തോമസിനെ തിരഞ്ഞെടുത്തു. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റാണ് ജെയ്‌ക്കിന്റെ പേര് അംഗീകരിച്ചത്. ജെയ്‌ക്കിന്റെ പേര് നേതൃത്വം ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കും. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും സ്‌ഥാനാർഥി പ്രഖ്യാപനം. ജെയ്‌ക് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേരാണ് പാർട്ടി ആദ്യം പരിഗണിച്ചത്.
മണ്ണാർക്കാട് സ്വദേശിയായ ജെയ്‌ക് 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ മൽസരിച്ചിരുന്നു. എസ്എഫ്ഐയിലൂടെ രാഷ്‌ട്രീയത്തിൽ എത്തിയ ജെയ്‌ക്, എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡണ്ട്, സംസ്‌ഥാന വൈസ് പ്രസിഡണ്ട്, സംസ്‌ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്‌ഥാന പ്രസിഡണ്ട് ആയിരിക്കെയാണ് 2016ൽ അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ മൽസരിച്ചത്.
ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മാനാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്‌ഥാനാർഥി. സെപ്‌റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്. എട്ടിനാണ് വോട്ടെടുപ്പ്. ഈ മാസം 17 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 18ന് സൂക്ഷ്‌മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 21 ആണ്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയാണ് പോളിങ് നടക്കുക.
Most Read| ചലച്ചിത്ര പുരസ്‌കാര നിർണയം; രഞ്‌ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ല- ഹൈക്കോടതി