മികച്ച ഭരണപക്ഷവും അതിലും മികച്ച പ്രതിപക്ഷവും വരട്ടെ; കനി കുസൃതി

By Desk Reporter, Malabar News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടി കനി കുസൃതി. മികച്ച ഭരണപക്ഷവും അതിലും മികച്ച പ്രതിപക്ഷവും വരട്ടെയെന്നാണ് കനി കുസൃതി ഫേസ്ബുക്കിൽ കുറിച്ചത്. മട്ടന്നൂരില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച കെകെ ശൈലജയുടെയും വടകര നിയോജക മണ്ഡലത്തില്‍ നിന്നും യുഡിഎഫ് പിന്തുണയോടെ മൽസരിച്ച് ജയിച്ച കെകെ രമയുടെയയും ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കനി കുസൃതിയുടെ പോസ്‌റ്റ്.

ടിപി ചന്ദ്രശേഖരന്റെ പ്രതിമക്ക് മുന്നില്‍ നില്‍ക്കുന്ന രമയുടെ ചിത്രം നടി റിമ കല്ലിങ്കലും പങ്കുവച്ചിരുന്നു. 7,491 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെകെ രമ വടകരയില്‍ വിജയിച്ചത്. കാലങ്ങളായുള്ള വടകരയിലെ എല്‍ഡിഎഫ് വിജയത്തിന് വിരാമമിടുന്നത് കൂടിയാണ് യുഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥിയായ കെകെ രമയുടെ വിജയം.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കെകെ രമ ആര്‍എംപി സ്‌ഥാനാർഥിയായി മൽസരിച്ചിരുന്നു. അന്ന് 20,504 വോട്ടുകള്‍ നേടി മൂന്നാം സ്‌ഥാനത്തായിരുന്നു.

അതേസമയം, മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവുമായി എല്‍ഡിഎഫിന്റെ കെകെ ശൈലജ വിജയിച്ചത്. 61,035 വോട്ടുകള്‍ക്ക് മേലെ ഭൂരിപക്ഷമാണ് ശൈലജക്ക് ലഭിച്ചിരിക്കുന്നത്.

Also Read:  ‘തെറ്റിയതല്ല മക്കളെ, പുകഴ്‌ത്തിയതാണ്’; പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE