റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ല; ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുന്നു

By News Desk, Malabar News
MalabarNews_life mission
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ലെന്നും യു.എ.ഇ സര്‍ക്കാര്‍ ഏജന്‍സിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ലൈഫ് മിഷന്‍ അഴിമതിയില്‍  കേന്ദ്ര സര്‍ക്കാരിന് ഇടപെടാനുള്ള സാധ്യത തെളിഞ്ഞു.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാനം മുന്‍കൂര്‍ അനുമതി തേടാത്തത് ഗുരുതര ചട്ടലംഘനമാണെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി. ഈ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടാന്‍ സാധ്യതയുണ്ട്. റെഡ് ക്രസന്‍റിന്   ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും കേന്ദ്രം നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ സംഘടനയുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം അനുമതിയില്ലാതെയാണ് ഒപ്പിട്ടതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ലൈഫ് മിഷന്‍-റെഡ് ക്രസന്റ് ഇടപാടില്‍ ചട്ടലംഘനം നടന്നുവെന്നാണ് നിലവില്‍ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം നടപടിയിലേക്ക് നീങ്ങുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടുത്ത ആഴ്‌ച തന്നെ തുടര്‍ നടപടികളിലേക്ക് നീങ്ങിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE