ലൈഫ് മിഷൻ; രണ്ടാംഘട്ട ഗുണഭോക്‌താക്കളുടെ കരട് പട്ടിക പുറത്ത്

By News Desk, Malabar News
Malabarnews_life mission
Representational image
Ajwa Travels

തിരുവനന്തപുരം: ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്‌താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റായ life2020.kerala.gov.in ൽ ലഭ്യമാകും. 5,14,381 പേരാണ് കരട് പട്ടികയിലുള്ളത്. പട്ടികയിൽ പരാതിയുള്ളവർക്ക് രണ്ട് ഘട്ടമായി അപ്പീൽ നൽകാൻ അവസരമുണ്ട്. ജൂൺ 17നകം ആദ്യഘട്ട അപ്പീൽ നൽകണം.

ഗ്രാമ പഞ്ചായത്തുകൾ, ബ്‌ളോക്ക് പഞ്ചായത്ത് സെക്രട്ടറി, നഗരസഭകൾ, നഗരരസഭാ സെക്രട്ടറി എന്നിവിടങ്ങളിലാണ് അപ്പീൽ നൽകേണ്ടത്. ഒന്നാം ഘട്ടത്തിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഇതിൽ പരാതിയുള്ളവർക്ക് ജൂലൈ എട്ടിനകം ജില്ലാ കളക്‌ടർക്ക് അപ്പീൽ നൽകാം. രണ്ടാം ഘട്ട അപ്പീലിന് ശേഷമുള്ള പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. ഓഗസ്‌റ്റ്‌ അഞ്ചിന് ഗ്രാമസഭകളുടേയും 10ന് തദ്ദേശഭരണ സമിതികളുടേയും അംഗീകാരം നേടിയ ശേഷം ഓഗസ്‌റ്റ്‌ 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

അപ്പീലുകൾ നേരിട്ടും ഓൺലൈനായും സമർപ്പിക്കാം. ഇതിനായി തദ്ദേശ സ്‌ഥാപനങ്ങളിൽ ഹെൽപ് ഡെസ്‌കുകൾ സ്‌ഥാപിക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എംവി ഗോവിന്ദൻ തിരുവനന്തപുരത്ത് അറിയിച്ചു. പൊതുവിഭാഗത്തിൽ ഭൂമിയുള്ള 2,55,425 പേരും ഭൂരഹിതരായ 1,39,836 പേരുമടക്കം 3,95,261 ഗുണഭോക്‌താക്കളാണുള്ളത്.

Most Read: യുപിഐ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകളും; പ്രയോജനങ്ങൾ നിരവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE