കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരിഗണിച്ച ഹരജികൾ വിധി പറയാൻ മാറ്റി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കായി കരാർ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. സർക്കാർ ഭൂമിയിൽ കെട്ടിടം നിർമിച്ച് കൈമാറാനാണ് കരാർ നൽകിയത്.
ഇങ്ങനെ നിർമിച്ചു നൽകുന്ന കെട്ടിടങ്ങൾ സർക്കാർ ഗുണഭോക്‌താക്കൾക്ക് നൽകും. ഭൂമി കൈമാറ്റത്തിന് രേഖയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സർക്കാർ മറുപടി നൽകിയത്. ഹരജികളിൽ വിധി പറയുന്നത് വരെ സിബിഐ അന്വേഷണത്തിനുള്ള സ്‌റ്റേ തുടരും.
ഉദ്യോഗസ്‌ഥർ അഴിമതി നടത്തിയോ എന്നറിയാൻ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിബിഐ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ലൈഫ് മിഷൻ സിഇഒ യുവി ജോസിന് അധികാരം ഉണ്ടെന്നും സർക്കാർ വ്യക്‌തമാക്കി. അനിൽ അക്കരെയുടെ ഹരജിക്ക് പിന്നിൽ രാഷ്‌ട്രീയ താൽപര്യം മാത്രമാണെന്നും സർക്കാർ ആരോപിച്ചു.
Read Also: വാഗമൺ ലഹരിവിരുന്ന്; നാല് പേർ അറസ്‌റ്റിൽ, സിപിഐ നേതാവിനെ ചോദ്യം ചെയ്യുന്നു