തിരുവനന്തപുരം: അൺലോക്കിന്റെ ഭാഗമായുള്ള ഇളവുകൾ സംസ്ഥാനത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മദ്യം പാഴ്സൽ വിൽപന ഇന്ന് പുനരാരംഭിക്കും. ബാറുകളിൽ നിന്നും ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം പാഴ്സലായി വാങ്ങാം. ബെവ്ക്യൂ ടോക്കൺ ആവശ്യമില്ല.
ടിപിആർ 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ ആയിരിക്കും മദ്യം പാഴ്സലായി ലഭിക്കുക. അതേസമയം, ക്ളബ്ബുകളിൽ മദ്യവിതരണം ഉണ്ടായിരിക്കില്ല. ഔട്ട്ലെറ്റുകളിലെ അതേ വിലയിൽ ആയിരിക്കും ബാറുകളിൽ നിന്നും ബിയർ വൈൻ പാർലറുകളിൽ നിന്നും മദ്യവും വൈനും ലഭിക്കുക. സാമൂഹിക അകലം പാലിച്ചാണ് വിതരണം. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
Also Read: ലക്ഷദ്വീപിൽ സിഎഎക്കെതിരെ ബോർഡ് സ്ഥാപിച്ചവർക്കുമേൽ രാജ്യദ്രോഹക്കുറ്റം