മദ്യം പാഴ്‌സൽ വിൽപന ഇന്ന് പുനരാരംഭിക്കും; ബെവ്‌ക്യൂ ടോക്കൺ ആവശ്യമില്ല

By News Desk, Malabar News
kerala liquor policy
Representational Image
Ajwa Travels

തിരുവനന്തപുരം: അൺലോക്കിന്റെ ഭാഗമായുള്ള ഇളവുകൾ സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മദ്യം പാഴ്‌സൽ വിൽപന ഇന്ന് പുനരാരംഭിക്കും. ബാറുകളിൽ നിന്നും ഔട്ട്‍ലെറ്റുകളിൽ നിന്നും മദ്യം പാഴ്‌സലായി വാങ്ങാം. ബെവ്‌ക്യൂ ടോക്കൺ ആവശ്യമില്ല.

ടിപിആർ 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ ആയിരിക്കും മദ്യം പാഴ്‌സലായി ലഭിക്കുക. അതേസമയം, ക്‌ളബ്ബുകളിൽ മദ്യവിതരണം ഉണ്ടായിരിക്കില്ല. ഔട്ട്‍ലെറ്റുകളിലെ അതേ വിലയിൽ ആയിരിക്കും ബാറുകളിൽ നിന്നും ബിയർ വൈൻ പാർലറുകളിൽ നിന്നും മദ്യവും വൈനും ലഭിക്കുക. സാമൂഹിക അകലം പാലിച്ചാണ് വിതരണം. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

Also Read: ലക്ഷദ്വീപിൽ സിഎഎക്കെതിരെ ബോർഡ് സ്‌ഥാപിച്ചവർക്കുമേൽ രാജ്യദ്രോഹക്കുറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE