തദ്ദേശ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും

By Desk Reporter, Malabar News
Voters-List_2020-Nov-10
Representational Image
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക നവംബർ 11ന് പ്രസിദ്ധീകരിക്കും. പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏതാനും തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതിനാലാണ് ഒരു ദിവസം കൂടി സമയം അനുവദിച്ചതെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു.

സംവരണ വാർഡുകളുടെ തിരഞ്ഞെടുപ്പിൽ തർക്കം ഉണ്ടായ സ്‌ഥലങ്ങളിൽ നറുക്കെടുപ്പിന് പുനർവിജ്‌ഞാപനം പുറപ്പെടുവിച്ചു. നറുക്കെടുപ്പ് നാളെ നടക്കും. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് പുനർവിജ്‌ഞാപനവും നറുക്കെടുപ്പും. അതേസമയം, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ തദ്ദേശ സ്‌ഥാപനങ്ങൾക്ക് ഇന്നു തന്നെ പട്ടിക പ്രസിദ്ധീകരിക്കാവുന്നതാണ്.

Also Read:   എല്‍ഡിഎഫ് യോഗം ഇന്ന്; കേരള കോണ്‍ഗ്രസ് വിഭാഗം ആദ്യമായി പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE