തിരുവനന്തപുരം: എല്‍ഡിഎഫ് യോഗം ഇന്ന് എകെജി സെന്ററില്‍ ചേരും. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയാണ് പ്രധാന അജണ്ട. സ്വര്‍ണ്ണക്കടത്ത്, ബിനീഷ് വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കാം.
മുന്നണി വിപുലീകരണത്തിന് ശേഷം ചേരുന്ന ആദ്യ യോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ നേതാക്കളും പങ്കെടുക്കും. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് എതിരായ സമരങ്ങളില്‍ ഘടകക്ഷികളുടെ പിന്തുണ നേടിയെടുക്കാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ കക്ഷികളുടെ നിലപാട് ഇന്ന് യോഗത്തില്‍ അറിയാം.
National News: ‘പടക്കങ്ങളില്ലാത്ത ദീപാവലി’ തിരിച്ചടിയായി; വീണ്ടും പരസ്യം പിന്‍വലിച്ച് തനിഷ്ക്