തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല നൽകിയ ഹരജി തള്ളി ലോകായുക്‌ത. മന്ത്രി തെറ്റ് ചെയ്‌തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സര്‍വകലാശാലക്ക് അന്യയല്ല ആര്‍ ബിന്ദുവെന്നും ലോകായുക്‌ത ജസ്‌റ്റിസ് സിറയക് ജോസഫും ഉപലോകായുക്‌ത ജസ്‌റ്റിസ് ഹാറൂണ റഷീദും വ്യക്‌തമാക്കി.
കണ്ണൂർ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് ഒരു പ്രെപ്പോസല്‍ മാത്രമാണ് മന്ത്രി നല്‍കിയത്. അതുവേണമെങ്കില്‍ തള്ളാനോ കൊള്ളാനോവുളള സ്വാതന്ത്ര്യം ഗവര്‍ണര്‍ക്ക് ഉണ്ടായിരുന്നു എന്നും ലോകായുക്‌ത വിധിയിൽ പറയുന്നു.
കഴിഞ്ഞ സിറ്റിങ്ങിലും ബിന്ദുവിന് അനുകൂല നിലപാടായിരുന്നു ലോകായുക്‌ത സ്വീകരിച്ചത്. മന്ത്രിയുടെ കത്തില്‍ ഒരിടത്തും റെക്കമെന്റ് എന്നില്ല. പ്രൊപ്പോസ് എന്ന വാക്കാണുള്ളതെന്നും മന്ത്രി എന്ന നിലയില്‍ ആര്‍ ബിന്ദു സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തലയുടെ ഹരജി തള്ളിയത്.
Read also: മൽസ്യ തൊഴിലാളിയുടെ ആത്‍മഹത്യ; അന്വേഷണം പ്രഖ്യാപിച്ച് റവന്യൂമന്ത്രി