കണ്ണൂർ: കണ്ണൂരിൽ കമ്മീഷണർ ഓഫീസിന് സമീപം ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. കണിച്ചാർ പൂളക്കൂറ്റ് സ്വദേശി വിഡി ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന. കണ്ണൂർ പഴയ ബസ് സ്‌റ്റാഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതാണ് ജിന്റോ.
Most Read: ഒഡീഷ ട്രെയിൻ ദുരന്തം; ഒരു ട്രാക്കിൽ ഗതാഗതം പുനഃസ്‌ഥാപിച്ചതായി റെയിൽവേ