2014ന് മുൻപ് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായിരുന്നു ആൾക്കൂട്ടക്കൊല; രാഹുൽ

By Desk Reporter, Malabar News
Like agricultural law, the agneepath must be withdrawn; Rahul Gandhi

ന്യൂഡെൽഹി: 2014ൽ ബിജെപി അധികാരത്തിൽ വരുന്നതിനുമുമ്പ് ആൾക്കൂട്ട കൊലപാതകങ്ങൾ കേട്ടുകേൾവി പോലുമില്ലാത്ത സംഭവങ്ങളായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നംവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ വിമർശനം. ഈ ഒരു വാക്ക് രാജ്യത്തെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയതിന് മോദിക്ക് നന്ദിയുണ്ടെന്നും രാഹുൽ ട്വീറ്റ് ചെയ്‌തു.

അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയോട് പ്രതികരിച്ച് ബിജെപി ദേശീയ വക്‌താവ്‌ അമിത് മാളവ്യ രംഗത്ത് വന്നു. “സിഖ് വംശഹത്യയെ ന്യായീകരിച്ച ആൾക്കൂട്ട കൊലപാതകത്തിന്റെ പിതാവ് രാജീവ് ഗാന്ധിയെ കാണുക. കോൺഗ്രസ് തെരുവുകൾ കയ്യടക്കി, ‘ഖൂൻ കാ ബദ്‌ല ഖൂൻ സെ ലെംഗേ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി, സ്‌ത്രീകളെ ബലാൽസംഗം ചെയ്‌തു, സിഖ് പുരുഷൻമാരുടെ കഴുത്തിൽ കത്തുന്ന ടയറുകൾ ഇട്ടു, അഴുക്കുചാലിൽ വലിച്ചെറിയപ്പെട്ട കരിഞ്ഞ മൃതശരീരങ്ങളിൽ നായകൾ കടിച്ചു വലിച്ചു,”-അമിത് മാളവ്യ ട്വീറ്റ് ചെയ്‌തു.

കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലെ ഗുരുദ്വാരയിൽ ദൈവനിന്ദ ആരോപിച്ച് രണ്ടുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നതിന്റെ പശ്‌ചാത്തലത്തിലാണ് രാഹുലിന്റെ പ്രസ്‌താവന. അമൃത്‌സറിലെ സുവർണക്ഷേത്രത്തിൽ അതിക്രമിച്ചു കയറി അശുദ്ധമാക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആണ് ഒരാളെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നത്. ഇതിന് പിന്നാലെ കപൂർത്തലയിലെ ഗുരുദ്വാരയിൽ സിഖ് പതാകയെ അവഹേളിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നിസാംപുർ ഗ്രാമത്തിലെ ഒരുകൂട്ടം ആൾക്കാർ മറ്റൊരാളെ ഓടിച്ചിട്ടുപിടിച്ചു മർദ്ദിക്കുകയും ഇയാൾ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു.

Most Read:  ആലപ്പുഴ ഇരട്ട കൊലപാതകൾ; അന്വേഷണത്തിൽ നിർണായക പുരോഗതിയെന്ന് എഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE