മലപ്പുറം: മഅ്ദിൻ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് നാളെ, വെള്ളിയാഴ്ച തുടക്കമാകും. ഓണ്‍ലൈനായി നടക്കുന്ന പരിപാടി വൈകുന്നേരം 5ന് സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിര്‍ മുസ്ലിയാര് ഉൽഘാടനം നിർവഹിക്കും.
മഅ്ദിൻ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രാർഥനക്ക് നേതൃത്വം കൊടുക്കും. ഇസ്ലാമിക പണ്ഡിത ലോകത്ത് നിന്നുള്ള പ്രമുഖർ പരിപാടിയിൽ പ്രസംഗിക്കും. സമസ്തയുടെ സമുന്നത നേതാക്കളായിരുന്ന അലനല്ലൂര്‍ അബ്ദുള്ള മുസ്ലിയാര്, വൈലത്തൂര്‍ ബാവ മുസ്ലിയാര്, സികെ മുഹമ്മദ് ബാഖവി എന്നിവരുടെ അനുസ്മരണവും നാളെ പരിപാടിയോട് അനുബന്ധമായി നടക്കും; ഭാരവാഹികൾ പത്രകുറിപ്പിൽ പറഞ്ഞു.
പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായി ഒരു ലക്ഷം വീടുകളില്‍ ആത്മീയ ഹല്‍ഖകള്‍ നടക്കും. സ്വദേശത്തും വിദേശത്തുമുള്ള വിശ്വാസികള്‍ അവരവരുടെ വീടുകളില്‍ സംഗമിച്ച്, മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി ഖുര്‍ആന്‍ പാരായണം, പ്രാർഥന, ആരോഗ്യ സംരക്ഷണ ഉല്‍ബോധനം എന്നിവയാണ് ആത്മീയ ഹല്ഖയില് നടത്തുകയെന്ന് ഭാരവാഹികൾ വിശദീകരിച്ചു.
ശനിയാഴ്ച്ച രാത്രി 9ന് പ്രാർഥനാ സമ്മേളന സമാപന പരിപാടികള്‍ക്ക് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് ഉൽഘാടനം നിർവഹിച്ചുകൊണ്ടു തുടക്കം കുറിക്കും. സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സയ്യിദ് ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർഥനയും നിര്‍വഹിക്കുമെന്നും ആഗോള പ്രശസ്ത ഇസ്ലാമിക പണ്ഡിതന് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ഹളര്‍മൗത്ത് മുഖ്യാതിഥിയാകുമെന്നും മഅ്ദിൻ നേതൃത്വം വ്യക്തമാക്കി.
പ്രാർഥനാ സമ്മേളനത്തിൽ ഇസ്ലാമിക രംഗത്തെ പ്രമുഖർ പ്രഭാഷണം നടത്തുമെന്നും നിരവധി സവിശേഷ പ്രാർഥനകളും ചടങ്ങുകളും ഓൺലൈനായി നടക്കുമെന്നും വിശ്വാസികൾക്ക് ലോകത്ത് എവിടെനിന്നും സമ്മേളനത്തിൽ പങ്കെടുക്കാമെന്നും ഭാവാഹികൾ പറഞ്ഞു.
പരിപാടിയില്‍ നേരിട്ട് സംബന്ധിക്കാന്‍ ആര്‍ക്കും അവസരമുണ്ടായിരിക്കില്ല. പരിപാടികള്‍ വീക്ഷിക്കാന്‍ Youtube.com/MadinAcad-emy സന്ദർശിക്കാം. പ്രാർഥനാ സമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9633158822, 9562451461
Most Read: യുഎസ് അണുബാധ വിദഗ്ധന്റെ മരണം; ഫൈസർ വാക്സിന്റെ ഫലപ്രാപ്തിയിൽ ആശങ്ക