മഅ്ദിന്‍ വനിതാ വിജ്‌ഞാന വേദിയും ചരിത്ര പഠനവും; ഇന്നാരംഭിച്ച് ഏപ്രില്‍ 25 വരെ

By Central Desk, Malabar News
Ma'din Women's Knowledge Forum and History Studies
Image Courtesy: AP

മലപ്പുറം: നല്ല രാജ്യത്തിന് ഉത്തമ കുടുംബം എന്ന പ്രമേയത്തിൽ മഅ്ദിന്‍ വനിതാ വിജ്‌ഞാന വേദിയും ചരിത്ര പഠനവും ഇന്ന് രാവിലെ 10ന് ആരംഭിക്കും. ഏപ്രില്‍ 25 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിക്ക് പ്രമുഖ പണ്ഡിതർ നേതൃത്വം നല്‍കും.

മഅ്ദിന്‍ റമളാന്‍ പരിപാടികളുടെ ഭാഗമായാണ് മലപ്പുറം സ്വലാത്ത് നഗറില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്നത്തെ പരിപാടി 12.30 വരെയാണ് നടക്കുക. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്‌ടർ അബൂബക്കര്‍ സഖാഫി അരീക്കോടാണ് ഇന്നത്തെ ബോധവൽകരണ ക്ളാസിന് നേതൃത്വം നല്‍കുന്നത്.

ഉച്ചക്ക് 1ന് മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ ചരിത്ര പഠനം നടക്കും. സൂഫീ ലോകത്തെ കുലപതികള്‍ എന്ന വിഷയത്തില്‍ പ്രമുഖ ചരിത്രകാരന്‍ അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി ക്ളാസ് നയിക്കും. റമളാന്‍ 30 വരെ നടക്കുന്ന ചരിത്ര പഠനത്തെ അധികരിച്ച് വിജ്‌ഞാന പരീക്ഷയും സംഘടിപ്പിക്കും.

എല്ലാ ദിവസവും വൈകുന്നേരം 4ന് മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ സംഘടിപ്പിക്കുന്ന കര്‍മശാസ്‌ത്ര പഠനത്തിന് തുടക്കമായിട്ടുണ്ട്. ആദ്യ പരിപാടിക്ക് സമസ്‌ത ജില്ലാ സെക്രട്ടറിയും മഅ്ദിന്‍ കുല്ലിയ്യ കര്‍മശാസ്‌ത്ര വിഭാഗം തലവനുമായ ഇബ്‌റാഹീം ബാഖവി മേല്‍മുറിയാണ് നേതൃത്വം നല്‍കിയത്.

യാത്രക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങിയ ആളുകള്‍ക്ക് ആശ്വാസമേകുന്ന ഇഫ്‌താർ സംഗമവും എല്ലാ ദിവസവും മഅ്ദിന്‍ ക്യാമ്പസിൽ നടക്കും.

Most Read: വിദ്യാർഥികൾക്കൊപ്പം ഫ്ളാഷ് മോബിൽ കളക്‌ടർ ദിവ്യ എസ് അയ്യരും; വീഡിയോ വൈറൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE