പുതുച്ചേരി തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സാധിക്കുമോ; തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി

By News Desk, Malabar News
madras high court to cbi
tamilnadu High Court
Ajwa Travels

ചെന്നൈ: ഏപ്രില്‍ ആറിന് നിശ്‌ചയിച്ചിരിക്കുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സാധിക്കുമോയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി. ബിജെപി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തുവെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് കോടതിയുടെ നടപടി.

ആധാര്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തുകയും അവയിലേക്ക് ബൂത്ത് തലത്തില്‍ വോട്ടര്‍മാരെ ബന്ധിപ്പിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്ന ലിങ്കുകള്‍ അയക്കുകയും ചെയ്‌തുവെന്നാണ് പരാതി.

തിരഞ്ഞെടുപ്പ് എന്തുകൊണ്ട് മാറ്റിവെക്കാനാവില്ലെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട ഹൈക്കോടതി, വിഷയത്തില്‍ അന്വേഷണം നടത്താനും പൂര്‍ണമായ റിപ്പോര്‍ട് മാര്‍ച്ച് 30ന് മുന്‍പ് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

Read Also: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE