മഹറൂഫിന്റെ ഒരു ദിവസത്തെ സമൂസ വിൽപന കുഞ്ഞ് ഇമ്രാന്റെ ചികിൽസക്ക്

By Desk Reporter, Malabar News
Fundraising for baby Imran's Treatment
Ajwa Travels

മലപ്പുറം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് ഇമ്രാന്റെ ചികിൽസക്കായി മഹറൂഫിന്റെ ഒരു കൈ സഹായം. ഒരു ദിവസത്തെ തന്റെ വരുമാനം ഇമ്രാന്റെ ചികിൽസാ സഹായത്തിനായി മാറ്റിവെച്ചാണ് ഈ യുവാവ് മാതൃകയാകുന്നത്‌.

വറ്റലൂർ സ്വദേശിയും സമസ്‌തയുടെ സജീവ പ്രവർത്തകനും വിഖായ വളണ്ടിയറുമാണ് ജീവകാരുണ്യ പ്രവർത്തകനായ മഹറൂഫ്. സമൂസ വിറ്റുകിട്ടിയ തുകയാണ് ഇദ്ദേഹം ഇമ്രാന്റെ ചികിൽസാ സഹായത്തിനായി മാറ്റിവെച്ചത്.

മഹറൂഫിന് സമൂസ കച്ചവടം ഒരു ഉപജീവന വഴി മാത്രമല്ല, പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനുള്ള കൈകോർക്കലിന്റെ ഭാഗം കൂടിയാണത്. നിത്യച്ചിലവ് കഴിച്ച് ബാക്കിവരുന്ന തുക ഇദ്ദേഹം സ്‌ഥിരമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും. സിഎച്ച്‌ സെന്റർ, പാലിയേറ്റീവ് കെയർ ക്ളിനിക്, പ്രളയം, മഹാമാരി, ചികിൽസ, വിവാഹം, തുടങ്ങിയവക്കെല്ലാം മഹറൂഫ് സമൂസ വിറ്റുകിട്ടുന്ന തുകയുടെ ലാഭം നീക്കിവെക്കാറുണ്ട്.

Most Read:  ‘ജിബൂട്ടി’ പുതിയ പോസ്‌റ്റർ റിലീസ്‌ചെയ്‌തു; ആക്ഷൻ പ്രമേയം പ്രകടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE