‘ജിബൂട്ടി’ പുതിയ പോസ്‌റ്റർ റിലീസ്‌ചെയ്‌തു; ആക്ഷൻ പ്രമേയം പ്രകടം

By Siva Prasad, Special Correspondent (Film)
  • Follow author on
Djibouti Movie
Ajwa Travels

അമിത്‌ ചക്കാലക്കൽ നായകനാവുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രംജിബൂട്ടി യുടെ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു. വൈൽഡ് ആൻഡ് റോ ആക്ഷന് പ്രാധാന്യം നൽകുന്ന സിനിമയാണെന്ന് സൂചനൽകുന്ന പ്രചരണ പോസ്‌റ്ററുകളും ടീസറും മുൻപ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

എന്നാൽ ഏറ്റവും പുതിയ പോസ്‌റ്ററിൽ ആക്ഷൻ സീനിലെ രംഗം തന്നെയാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. അമിതും നായികയായ ബോളിവുഡ് താരം ശഗുൻ ജസ്‌വാളും ഉൾകൊള്ളുന്ന പോസ്‌റ്ററിൽ സിനിമയുടെ പ്രകടമായ സ്വഭാവം വിളിച്ചുപറയുന്നുണ്ട്.

ആക്ഷന് പ്രാധാന്യമുള്ള പോസ്‌റ്ററുകളും ടീസറും ചിത്രത്തിന്റേതായി പുറത്തിറങ്ങിയെങ്കിലും കഴിഞ്ഞ മാസങ്ങളിൽ റിലീസ് ചെയ്‌ത ജിബൂട്ടിയിലെ വിണ്ണിനഴകേ കണ്ണിനിതളേ എന്ന ഗാനം പ്രണയാർദ്രമായ മറ്റൊരു മുഖംകൂടി സിനിമക്കുണ്ടെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നുണ്ട്.

15 ലക്ഷത്തോളം പ്രേക്ഷകരാണ് ഒഫിഷ്യൽ യൂട്യൂബിൽ മാത്രം ഈ ഗാനം കേട്ടത്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി ദീപക് ദേവ് സംഗീതം നിർവഹിച്ച ഈ മനോഹരഗാനത്തിന് ശബ്‌ദം പകർന്നത് ശങ്കർ മഹാദേവനും ബിന്ദു അനിരുദ്ധുമാണ്. സംവിധായകൻ എസ്‌ജെ സിനുവിന്റെ നിർദ്ദേശങ്ങളെ ഉൾക്കൊണ്ട ടിഡി ശ്രീനിവാസ് തന്റെ ക്യാമറയിലേക്ക് ഈ ഗാനരംഗത്തിനെ പകർത്തിയത് അതീവ മനോഹരമായാണ്. ഗാനം ഇവിടെ കേൾക്കാം:

ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി പി സാം നിർമിച്ച ചിത്രം എസ്‌ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയാണ് പ്രധാന ലൊക്കേഷനുകളിൽ ഒന്ന്. ജിബൂട്ടിയുടെ തിരക്കഥ, സംഭാഷണം അഫ്‌സൽ അബ്‌ദുൾ ലത്തീഫ്‌ & എസ്‌ജെ സിനു എന്നിവർ നിർവഹിക്കുന്നു. ചിത്രസംയോജനം സംജിത്‌ മുഹമ്മദ്‌, ഛായാഗ്രഹണം ടിഡി ശ്രീനിവാസ്‌, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ, തോമസ്‌ പി മാത്യു, പ്രൊഡക്ഷൻ കൺട്രോളർ സഞ്‌ജയ്‌ പടിയൂർ എന്നിവരാണ്.

Djibouti Movie Poster

ജിബൂട്ടിയുടെ പുതിയ പോസ്‌റ്ററിൽ അമിതും ശഗുൻ ജസ്‌വാളും

Most Read: കേന്ദ്ര ഐടി നിയമത്തിന് എതിരെ ഹൈക്കോടതിയിൽ ഹരജിയുമായി എൻബിഎ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE