സ്‌ത്രീ-ദളിത് വിരുദ്ധതക്കും പീഡനങ്ങൾക്കുമെതിരെ പ്രതിഷേധം തീർത്ത് മഹിളാ കോൺഗ്രസ്

By Desk Reporter, Malabar News
Ponnani Mahila Congress_Malabar News
Ajwa Travels

പൊന്നാനി: ഇന്ത്യന്‍ സവര്‍ണ്ണ പൊതുബോധത്തില്‍ അലിഞ്ഞു ചേര്‍ന്ന വികൃത അവസ്‌ഥയായ സ്‌ത്രീ-ദളിത് വിരുദ്ധതക്കും വർധിച്ച് വരുന്ന സ്‌ത്രീ-ദളിത് പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും എതിരെ പ്രതിഷേധം തീർത്ത് മഹിളാ കോൺഗ്രസ്.

പൊന്നാനി മണ്ഡലം മഹിളാ കോൺഗ്രസാണ് നിൽപ് സമരം നടത്തി സ്‌ത്രീ-ദളിത് പീഡനങ്ങൾക്കെതിരെ പ്രതിഷേധമറിയിച്ചത്. കെപിസിസി നിർവാഹസമിതി അംഗം വി സെയ്‌ത്‌ മുഹമ്മദ് തങ്ങൾ ഉൽഘാടനം ചെയ്‌ത പ്രതിഷേധ നിൽപ് സമരം പൊന്നാനി നഗരം പോസ്‌റ്റോഫീസിന് മുൻപിലാണ് നടന്നത്.

ഷാഹിത അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, വി.ചന്ദ്രവല്ലി, മണ്ഡലം പ്രസിഡണ്ട് എം അബ്‌ദുൾ ലത്തീഫ്, സുരേഷ് പുന്നക്കൽ, അഡ്വ:സുനിത, ഗോപാലകൃഷ്‌ണൻ, ഷഹർബാൻ എന്നിവർ പ്രസംഗിച്ചു. കെ കേശവൻ, കോയകുട്ടി മാസ്‌റ്റർ, കാദർ കുട്ടി മാസ്‌റ്റർ, രാജ്‌കുമാർ കുറ്റിക്കാട്, ബാലൻ എന്നിവർ സമരത്തിന് നേതൃത്വം കൊടുത്തു.

National News: മോദീ, നിങ്ങൾ പ്രധാനപ്പെട്ട 6 പ്രശ്‌നങ്ങൾ വിട്ടുപോയി; വിമർശിച്ച് കോൺഗ്രസ് നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE