കൊല്‍ക്കത്ത: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ചത്തിനെതിരെ തൃണമൂല്‍ നേതാവ് മഹുവ മൊയ്‌ത്ര. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ പതിക്കുന്നെങ്കിൽ ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ഫോട്ടോ പതിക്കാത്തത് എന്തെന്ന് ആയിരുന്നു മഹുവയുടെ ചോദ്യം
‘കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടെങ്കില്‍, ഓക്‌സിജന്‍ ഇല്ലാതെ മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും അദ്ദേഹത്തിന്റെ ഫോട്ടോ വെക്കുന്നുണ്ടോ?’ എന്നായിരുന്നു മഹുവയുടെ പരിഹാസം. ഈ വിഷയത്തില്‍ മോദിയെ പരിഹസിച്ച് എന്‍സിപി വക്‌താവ് നവാബ് മാലിക്കും നേരത്തെ രംഗത്തു വന്നിരുന്നു.
Read also: സിദ്ദീഖ് കാപ്പനെ ഉടൻ മോചിപ്പിക്കണം; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്