മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമം നാളെ വെട്ടത്തൂരില്‍

By Desk Reporter, Malabar News
SYS (EK) _ SYS EK NEWS
Ajwa Travels

മലപ്പുറം: സുന്നി യുവജന സംഘം മജ്‌ലിസുന്നൂര്‍ ജില്ലാ/മണ്ഡലം/പഞ്ചായത്ത് അമീറുമാരും കണ്‍വീനര്‍മാരും സംബന്ധിക്കുന്ന മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമം നാളെ (ബുധന്‍) വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ കാമ്പസില്‍ നടക്കും.

കാലത്ത് 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ നടക്കുന്ന സംഗമം മജ്‌ലിസുന്നൂര്‍ സംസ്‌ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉൽഘാടനം ചെയ്യും. സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി അധ്യക്ഷനാകും. സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. മജ്‌ലിസുന്നൂര്‍ ജില്ലാ കണ്‍വീനര്‍ എ.കെ ആലിപ്പറമ്പ് ആമുഖഭാഷണം നടത്തും.

എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. അഭിനയമില്ലാത്ത ആത്‌മീയത എന്ന വിഷയം എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി ഹസന്‍ സഖാഫി പൂക്കോട്ടൂരും നമ്മുടെ കര്‍മ്മ രംഗം എന്ന വിഷയം ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കരയും അവതരിപ്പിക്കും. മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഒഎംഎസ്‌ തങ്ങല്‍ മേലാറ്റൂര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും.

അബ്‌ദുല്ല കുട്ടി ഹാജി വെട്ടത്തൂര്‍ പതാക ഉയര്‍ത്തുന്ന മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമത്തിൽ എസ്‌വൈഎസ്‌ ജില്ലാ ട്രഷറര്‍ അബ്‌ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എന്‍ അബ്‌ദുല്ല ഫൈസി വെട്ടത്തൂര്‍, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍ തൂത, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, ശമീര്‍ ഫൈസി ഒടമല എന്നിവർ പ്രസംഗിക്കും.

Most Read: യുപിയില്‍ ചൈല്‍ഡ് പോണ്‍ റാക്കറ്റ്; പിന്നില്‍ സര്‍ക്കാര്‍ എഞ്ചിനീയര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE