തേഞ്ഞിപ്പലം: കോഹിനൂര്‍ വളവില്‍ ദേശീയപാത പുനര്‍ നിർമ്മാണത്തിനായി പൊളിച്ചു പണിയാന്‍ തുടങ്ങി. അപകട സാധ്യത ഒഴിവാക്കാനാണ് നവീകരണം. 120 മീറ്ററിലേറെ നീളത്തിലുള്ള ടാര്‍ പൊളിക്കുകയാണ്. ഒരടി വരെ പൊക്കിയാണ് നവീകരണം.
നിരവധി അപകടങ്ങളും അപകട മരണങ്ങളും ഉണ്ടായ വളവിലാണ് നവീകരണം. ഏതാനും സ്ഥലങ്ങളിലെ നവീകരണം ഇതിനോടകം പൂര്‍ത്തിയായി. കോഹിനൂരില്‍ നിലവിലുള്ള ദേശീയപാതയില്‍ നിന്ന് മാറിയാണ് പുതിയ ആറുവരിപ്പാത വരികയെന്നതിനാല്‍ ഇപ്പോള്‍ നവീകരിക്കുന്ന ഭാഗം ഭാവിയിലും ഉപയോഗിക്കാനാകും.
Malabar News: യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; അഞ്ചു പേർ അറസ്റ്റിൽ