‘ജനറ്റിക് ടെസ്‌റ്റ്’ കിറ്റുമായി മലയാളി സ്‌റ്റാർട്ടപ്പ്; നൂറോളം രോഗസാധ്യത മുന്‍കൂട്ടി മനസിലാക്കാം

By News Desk, Malabar News
Malayalee startup with 'Genetic Test kit'; Hundreds of diseases can be diagnosed in advance
പ്രിവന്റീവ് ജനറ്റിക് ടെസ്‌റ്റിങ് രംഗത്ത് കാക്കനാട് ആസ്‌ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ മലയാളി സ്‌റ്റാര്‍ട്ടപ്പ് കമ്പനിയായ യൂറിയുടെ ലോഗോ പ്രകാശനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കുന്നു. യൂറി ചെയര്‍മാന്‍ ദേവപ്രശാന്ത് സമീപം.
Ajwa Travels

കൊച്ചി: വികസിത രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള പ്രിവന്റീവ് ജനറ്റിക് ടെസ്‌റ്റിങ്‌ രംഗത്തേക്ക് കാക്കനാട് ആസ്‌ഥാനമായി മലയാളി സ്‌റ്റാര്‍ട്ടപ്പ്. കഴിഞ്ഞ 20 വര്‍ഷമായി ആരോഗ്യ പരിപാലന രംഗത്തും ഫാര്‍മ രംഗത്തും സജീവമായ ദേവപ്രശാന്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യൂറി (യൂണിവേഴ്‌സല്‍ ഇറ്റേണല്‍ എനര്‍ജി റിസേര്‍ച്ച് ഇനിഷ്യേറ്റീവ്) എന്ന സ്‌റ്റാര്‍ട്ടപ്പ് സംരംഭം വ്യവസായ മന്ത്രി പി രാജീവ് ഉൽഘാടനം ചെയ്‌തു. യൂറി ജിനോം ജനറ്റിക് ടെസ്‌റ്റ് കിറ്റിന്റെയും, മെഡിക്കല്‍ റിപ്പോർട് ഫോര്‍മാറ്റിന്റെയും ഉൽഘാടനവും പി രാജീവ് നിർവഹിച്ചു.

ഭാവിയില്‍ ആരോഗ്യ പരിപാലന രംഗത്ത് ഏറ്റവും കൂടുതല്‍ സാധ്യതയും മുതല്‍മുടക്കും പ്രിവന്റീവ് ജനറ്റിക് ടെസിറ്റിങ് രംഗത്തായിരിക്കുമെന്ന് യൂറി ചെയര്‍മാന്‍ ദേവപ്രശാന്ത് പറഞ്ഞു. യൂറിയുടെ ‘മാപ് മൈ ഹെല്‍ത്ത്’ എന്ന് പേരിട്ടിരിക്കുന്ന ജനറ്റിക് അഥവാ ഡിഎന്‍എ ടെസ്‌റ്റിലൂടെ ക്യാന്‍സര്‍, ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ എന്നിങ്ങനെ നൂറോളം രോഗങ്ങള്‍ ഭാവിയില്‍ വരുവാനുളള സാധ്യത മുന്‍കൂട്ടി മനസിലാക്കാനും അവയെ പ്രതിരോധിക്കാനുള്ള നടപടികള്‍ എടുക്കാനും സാധിക്കും.

ഏതുപ്രായത്തിലുള്ളവര്‍ക്കും ഈ ടെസ്‌റ്റ് ചെയ്യാം. അതും ജീവിതകാലത്ത് ഒറ്റ പ്രാവശ്യത്തേക്ക് മാത്രം. ലഭിക്കുന്ന പരിശോധനാ ഫലത്തിലൂടെ ഭാവിയില്‍ വരുവാന്‍ സാധ്യതയുള്ള എല്ലാത്തരം ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുളള വ്യക്‌തമായ ധാരണ ലഭിക്കും. ഇതിലൂടെ ഡോക്‌ടർമാര്‍ക്കും, രോഗികള്‍ക്കും ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ സാധിക്കും. ജനറ്റിക് പരിശോധന ഫലത്തിന് പുറമേ അസുഖങ്ങളെ പ്രതിരോധിക്കാനുളള മാർഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ഓണ്‍ലൈന്‍ ജനറ്റിക് കൗണ്‍സിലിങ്ങും കമ്പനി നല്‍കുന്നുണ്ട്.

ഹൈദരാബാദ് ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര മോളിക്കുലാര്‍ ലാബ് ആയ ‘മാപ് മൈ ജിനോമുമായി’ സാങ്കേതിക സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ജെനറ്റിക്ക് ടെസ്‌റ്റിനായി യൂറി ഉമിനീരാണ് ശേഖരിക്കുന്നത്. ഉമിനീര്‍ ശേഖരിക്കുന്നതിനുള്ള ടെസ്‌റ്റ് കിറ്റ് കൊറിയര്‍ വഴിയോ, നേരിട്ടോ കമ്പനി എത്തിക്കും.

UEERI Genetic test kit

വരും ദിവസങ്ങളില്‍ സംസ്‌ഥാനത്തെ മുഴുവന്‍ ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ക്‌ളിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവിടങ്ങളില്‍ സാമ്പിള്‍ കളക്ഷന്‍ കിറ്റ് ലഭ്യമാക്കുമെന്ന് കമ്പനി ചെയര്‍മാന്‍ ദേവപ്രശാന്ത് പറഞ്ഞു. കൂടാതെ ഭാവിയില്‍ മെച്ചപ്പെട്ട ഉപഭോക്‌തൃ സേവനത്തിനായി എല്ലാ പ്രധാന നഗരങ്ങളിലും യൂറി എക്‌സ്‌പീരിയന്‍സ് സെന്റര്‍ ശൃംഘലയും കമ്പനി ലക്ഷ്യമിടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 572 8705 ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Also Read: മാസ്‌ക് എവിടെ? പ്രോട്ടോക്കോൾ പാലിക്കാത്തവരെ ശകാരിച്ച് കൊച്ചുകുട്ടി; വൈറൽ വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE