പോഷകാഹാരക്കുറവ്, രോഗബാധ; പാകിസ്‌ഥാനില്‍ രണ്ട് കുട്ടികള്‍ കൂടി മരണപ്പെട്ടു

By Staff Reporter, Malabar News
pakistan_malabar news
Representational Image
Ajwa Travels

സിന്ധ്: പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പാകിസ്‌ഥാന്‍ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ ജില്ലയില്‍ രണ്ട് കുട്ടികള്‍ കൂടി മരണപ്പെട്ടു. ഈ മാസം മാത്രം 39 കുട്ടികളാണ് പോഷകാഹാരക്കുറവും മറ്റ് രോഗങ്ങളും മൂലം പാകിസ്‌ഥാനില്‍ മരണപ്പെട്ടതെന്നാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്.

സിന്ധിലെ മരുഭൂമി പ്രദേശമായ താര്‍പാര്‍ക്കറില്‍ പോഷകാഹാരക്കുറവും മറ്റ് രോഗങ്ങളും മൂലം കുട്ടികളുടെ മരണനിരക്ക് ഈ വര്‍ഷം 755ല്‍ എത്തിയതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌.

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിന്ധ് ചീഫ് സെക്രട്ടറിയെയും മറ്റ് ഉന്നത ഉദ്യോഗസ്‌ഥരെയും സുപ്രീം കോടതി നേരത്തെ വിളിപ്പിച്ചിട്ടും പ്രദേശത്തെ സ്‌ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.

യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍ ഫണ്ടിന്റെ (യുനിസെഫ്) കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച്, ശിശുമരണനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യമാണ് പാകിസ്‌ഥാന്‍. ഒരു മാസം പ്രായമാകുന്നതിനു മുമ്പ് 22 ശിശുക്കളാണ് ഇവിടെ മരണപ്പെടുന്നത്.

അതേസമയം കല്‍ക്കരി ശേഖരണവും മറ്റ് പ്രകൃതി വിഭവങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പ്രദേശമെങ്കിലും ഇവിടുത്തെ കുട്ടികള്‍ ഇത്തരം രോഗങ്ങളാല്‍ മരണപ്പെടുന്നത് തുടരുകയാണ്.

Read Also: രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ക്ക് കത്തയച്ചു; പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE