കൂട്ട കോപ്പിയടി; ബിടെക് പരീക്ഷ റദ്ദാക്കി

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന സാങ്കേതിക സര്‍വകലാശാലയുടെ മൂന്നാം സെമസ്‌റ്റര്‍ കണക്ക് പരീക്ഷ റദ്ദാക്കി. അഞ്ച് കോളേജുകളില്‍ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. പരീക്ഷ റദ്ദ് ചെയ്യുന്നതിനായി പരീക്ഷ കണ്‍ട്രോളര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ വൈസ് ചാന്‍സലറുടേതാണ് നടപടി. വാട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെ ഉത്തരങ്ങള്‍ കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്.

മുന്‍പ് റദ്ദാക്കിയ മൂന്നാം സെമസ്‌റ്റര്‍ സപ്‌ളിമെന്ററി പരീക്ഷ ആയിരുന്നു ഇന്നലെ നടന്നത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്‍വിജിലേറ്റേഴ്സ് മാറിനിന്ന സാഹചര്യം മറയാക്കി കൂട്ടകോപ്പിയടി നടന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

മൊബൈല്‍ ഫോണുമായി പരീക്ഷാ ഹാളില്‍ കയറി വിദഗ്ധമായി ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് നേരത്തെ ക്രിയേറ്റ് ചെയ്‌ത വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് അയക്കുകയും പുറത്തുള്ള ആരോ ഉത്തരം വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് നല്‍കുകയും ആയിരുന്നുവെന്ന് നാല് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

കോവിഡിന്റെ പശ്‌ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതിനാല്‍ കര്‍ശനമായ പരിശോധനകള്‍ കുറച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികള്‍ രഹസ്യമായി മൊബൈല്‍ ഫോണ്‍ ഹാളില്‍ ഉപയോഗിക്കുകയായിരുന്നു. കോപ്പിയടി സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് സാങ്കേതിക സര്‍വകലാശാല സൈബര്‍ സെല്ലില്‍ പരാതി നല്‍കാനും തീരുമാനിച്ചിട്ടിട്ടുണ്ട്.

Read Also: രാഷ്‌ട്രീയ പര്യടനം മതിയാക്കി പഞ്ചാബ് സന്ദര്‍ശിക്കൂ; രാഹുലിനെതിരെ ജാവദേക്കര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE