രാഷ്‌ട്രീയ പര്യടനം മതിയാക്കി പഞ്ചാബ് സന്ദര്‍ശിക്കൂ; രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജാവദേക്കര്‍

By Staff Reporter, Malabar News
prakash-javadekar_malabar news
Prakash Javadekar
Ajwa Travels

ന്യൂഡെല്‍ഹി: പഞ്ചാബില്‍ ആറ് വയസുകാരിയായ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍.

പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ഒരു കുടിയേറ്റ തൊഴിലാളിയുടെ മകള്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമര്‍ശനം. ബിഹാര്‍ സ്വദേശിയായ ആറ് വയസുകാരി പഞ്ചാബിലെ താണ്ട ഗ്രാമത്തില്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് ഏറെ ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ പ്രകാശ് ജാവദേക്കര്‍ ഹത്രസ് കൊലപാതകത്തിന്റെ പേരില്‍ ബി ജെ പിയെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി സ്‍ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ കാണാന്‍ ആദ്യം പഞ്ചാബ് സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടു.

കൂടാതെ രാഹുല്‍ ഗാന്ധി രാഷ്‌ട്രീയ ടൂറുകള്‍ അവസാനിപ്പിക്കണമെന്നും പഞ്ചാബിലെ സംഭവത്തില്‍ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സോണിയ ഗാന്ധിയോ ഇതുവരെ താണ്ടയിലെ കുടുംബത്തെ സന്ദര്‍ശിച്ചിട്ടില്ല. തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ സ്‍ത്രീകള്‍ക്കെതിരേ നടക്കുന്ന അനീതികള്‍ അവര്‍ ശ്രദ്ധിക്കുന്നില്ല’, ജാവദേക്കര്‍ പറഞ്ഞു. കൂടാതെ ഇവര്‍ ഹത്രസിലും മറ്റു സ്‌ഥലങ്ങളിലും പോയി ഇരയുടെ കുടുംബത്തിനൊപ്പം ഫോട്ടോയെടുക്കുക ആണെന്നും ജാവദേക്കര്‍ പരിഹസിച്ചു.

‘ബേട്ടി ബച്ചവോ’യുടെ പേരിലും നേരത്തെ രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘ബേട്ടി ബച്ചവോ’ അല്ല, മറിച്ച് ‘അപരാധി ബച്ചവോ’ ആണ് നടക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Read Also: ബിഹാര്‍ തിരഞ്ഞെടുപ്പ്; ആര്‍ജെഡി പ്രകടന പത്രിക പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE