കുടുംബവഴക്ക്; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

By News Bureau, Malabar News
crime news
Representational Image
Ajwa Travels

ദുർഗ്: ഛത്തീസ്ഗഡിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി യുവാവ് ആത്‌മഹത്യ ചെയ്‌തു. ഭോജ് റാം സാഹുവാണ് ഭാര്യയെയും മക്കളായ പ്രവീൺ കുമാർ (3), ഡികേഷ് (ഒന്നര വയസ്) എന്നിവരെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.

ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഉമർപൊട്ടി ഗ്രാമത്തിലാണ് സംഭവം. അയൽവാസികളാണ് നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയെ മൊബൈൽ ചാർജറിന്റെ വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, തലയണ കൊണ്ട് മക്കളെയും ഭോജ് റാം സാഹു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാൾ തൂങ്ങി മരിച്ചതായും പോലീസ് അറിയിച്ചു. ഭാര്യയുടെയും കുട്ടികളുടെയും മൃതദേഹം കട്ടിലിലും ഭോജ് റാം സാഹുവിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മരണകാരണം സംബന്ധിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ ഭാര്യാ-ഭർത്താക്കൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്‌ഥലത്ത് നിന്ന് ആത്‌മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട് വന്നതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്നും പോലീസ് വ്യക്‌തമാക്കി.

Most Read: തകർത്തത് ജനങ്ങളുടെ ഓഫിസ്, കുട്ടികളാണ് ആക്രമിച്ചത്, ദേഷ്യമില്ല; രാഹുൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE