പരപ്പ: നീലേശ്വരം പരപ്പ സ്വദേശി അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. എടത്തോട് അടുക്കാടുക്കന്‍ കുഞ്ഞിക്കണ്ണന് നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകന് കളിങ്ങോം വീട്ടില്‍ ചന്ദ്രന് (48) ആണ് മരിച്ചത്.
അജ്മാനില്‍ ജോലിചെയ്യുന്ന ചന്ദ്രനെ ശനിയാഴ്ച്ച രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രന് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഇടിച്ചവാഹനം നിര്‍ത്താതെ പോയി. ഭാര്യ: അജിത. മക്കള്‍: കശ്യപ്പ് ചന്ദ്രന്, വിനായക് ചന്ദ്രന്