കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; പ്രതികൾ പോലീസിൽ കീഴടങ്ങി

By News Bureau, Malabar News
Dispute during birthday celebration at hostel-The student died
Representational Image
Ajwa Travels

കോട്ടയം: കങ്ങഴ ഇടയപ്പാറയില്‍ യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വദേശി മഹേഷ് തമ്പാന്‍ (32) ആണ് കൊല്ലപ്പെട്ടത്. ഒരു കിലോമീറ്റർ മാറി ഇടയപ്പാറ കവലയിൽനിന്ന് ഇയാളുടെ വെട്ടിമാറ്റിയ കാൽപാദം കണ്ടെത്തി. പ്രതികൾ മണിമല പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി.

കടയനിക്കാട് സ്വദേശി ജയേഷ്, കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്.

ഇന്ന് വൈകിട്ടാണ് സംഭവം. യുവാവിനെ കൊലപ്പെടുത്തിയ ശേഷം കാല്‍പാദം വെട്ടിമാറ്റിയതാകാം എന്നാണ് പോലീസ് നിഗമനം.

അതേസമയം മുൻവൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിലെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

Most Read: പോസ്‌റ്റുമോർട്ടത്തിലും തിരിമറി, നീതിയ്‌ക്കായുള്ള പോരാട്ടം തുടരും; പ്രിയങ്ക ഗാന്ധി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE