മംഗലം ഡാം തുറന്നു; ജില്ലയിൽ കൃഷിപ്പണികൾ ആരംഭിച്ചു

By Team Member, Malabar News
Ajwa Travels

പാലക്കാട് : മംഗലം ഡാം തുറന്നതോടെ ജില്ലയിലെ മലയോര മേഖലകളിൽ കൃഷിപ്പണികൾ സജീവമായി. ആവശ്യത്തിന് മഴ ലഭിക്കാഞ്ഞതിനെ തുടർന്ന് കൃഷി ചെയ്യാൻ കർഷകർ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് മംഗലം ഡാം തുറക്കാൻ തീരുമാനമായത്. തുടർന്ന് മംഗലം ഡാമിന്റെ ഇടത്-വലത് കനാലുകളിലേക്ക് കഴിഞ്ഞ ദിവസം വെള്ളം തുറന്നു വിട്ടു. വെള്ളമെത്തിയതോടെ വക്കാല, ചെറുകുന്നം, ചെറാംപാടം പാടശേഖരങ്ങളിൽ കൃഷി ‍ആരംഭിച്ചു.

ഞാറ് നടീൽ നടക്കുന്ന സമയമായതിനാൽ ആവശ്യത്തിന് വെള്ളം കിട്ടാതെ കൃഷിപ്പണികള്‍ താളം തെറ്റിയിരുന്നു. എന്നാൽ ഡാം തുറന്നതോടെ വണ്ടാഴി പഞ്ചായത്തിൽ കിഴക്കേത്തറ, മുടപ്പല്ലൂർ, വണ്ടാഴി, കറാംപാടം, വളയൽ, തണ്ടലോട്, മാത്തൂർ, പുല്ലംപാടം, വെള്ളയമ്പാടം, വടക്കഞ്ചേരിയിൽ ആയക്കാട്, പരുവാശേരി, വടക്കേത്തറ, അണക്കപ്പാറ എന്നീ പാടശേഖരങ്ങളിൽ കൃഷിപ്പണികൾ ആരംഭിച്ചു.

അതേസമയം ഇടത്-വലത് കനാലുകളുടെ ചില ഭാഗങ്ങളിൽ വെള്ളമെത്താൻ ഇനിയും സമയമെടുക്കും. അതിന് മുന്‍പ് കാലവർഷം ശക്‌തമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കൂടാതെ മിക്കയിടങ്ങളിലും കനാലുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതിനാൽ വലിയ രീതിയിൽ ജലം നഷ്‌ടമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Read also : അടുത്ത 3 ദിവസം കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE