കാസര്‍ഗോഡ്: മാണി സി കാപ്പന് സ്വാര്‍ഥ താല്പര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ഒരു എൻസിപി എംഎൽഎ സ്വാർഥ താൽപര്യം സംരക്ഷിക്കുവാൻ മറുഭാഗത്തേക്ക് മാറി പോയി എന്നതിലുപരി മാണി സി കാപ്പൻ എൽഡിഎഫ് വിട്ടത് യാതൊരു ചലനവും ഉണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വികസന മുന്നേറ്റ യാത്രക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിജയരാഘവന്റെ പ്രതികരണം.
കാല് മാറി പുറത്ത് പോകുന്നവർ സ്വന്തം മേൽവിലാസം ഉണ്ടാക്കാനായി പലതും ചെയ്യമെന്നും ഇത് ജനങ്ങൾ അംഗീകരിക്കില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. അതേസമയം എൻസിപി ദേശീയ രാഷട്രീയ പാർട്ടിയാണെന്നും ഇടത് മുന്നണിയുടെ ഭാഗമായ അവർ മുന്നണിയിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അസാധ്യമായ കാര്യങ്ങൾക്ക് മേൽ ജനങ്ങളെ അണിനിരത്തിയുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് വിജയരാഘവൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഒരു തരത്തിലുള്ള തൊഴിൽ നിരോധനവും ഇല്ലെന്ന് പറഞ്ഞ അദ്ദേഹം പൗരത്വ ഭേദഗതി, ജമ്മു കശ്മീർ വിഷയം തുടങ്ങിയ ന്യൂനപക്ഷ വിരുദ്ധ നയങ്ങളിൽ യുഡിഎഫിന് കൃത്യമായി നിലപാടെടുക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞു.
Malabar news: കോരപ്പുഴ പാലം ഫെബ്രുവരി 17ന് നാടിന് സമർപ്പിക്കും