വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

By Desk Reporter, Malabar News
maoist-attack-chathisgad
Representational Image
Ajwa Travels

വെള്ളമുണ്ട: നിരവിൽപുഴക്കു ശേഷം വെള്ളമുണ്ടയിലും മാവോയിസ്റ്റുകൾ എത്തിയതായി വിവരം. വെള്ളമുണ്ട കിണറ്റിങ്കൽ പ്രദേശത്തുള്ള നാടൻഭക്ഷണ ശാലയിലാണ് ഇന്നലെ രാത്രിയോടെ ആറംഗസംഘമെത്തിയത്. സംഘത്തിൽ 3 സ്ത്രീകളും 3 പുരുഷൻമാരുമുള്ളതായാണ് വിവരം. ഇവർ അരിയും സാധനങ്ങളും ആവശ്യപ്പെട്ടതായി കടയുടമ വെളിപ്പെടുത്തി. വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ പോലീസുകാർ സ്ഥിരമായി ഭക്ഷണം കഴിക്കുന്ന കടയാണിത്.

ഇന്നലെ തൊണ്ടർനാട് നിരവിൽപുഴ ഭാഗത്തും മാവോയിസ്റ്റുകളെത്തിയിരുന്നു. 5 പേരടങ്ങുന്ന സായുധസംഘമാണ് മുണ്ടകൊമ്പ് കോളനിയിലെ രാമന്റെ വീട്ടിലെത്തിയിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE