വയനാട്: വയനാട് നിരവില്പുഴയില് ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തി. തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന് പരിധിയിലെ നിരവില്‍പുഴ മുണ്ടക്കൊമ്പ് കോളനിയിലാണ് ആയുധ ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്.
കോളനിയിലെ വീടുകളില്‍ ഇന്നലെ രാത്രി എട്ട് മണിയോടെ മൂന്ന് സ്ത്രീകളും, രണ്ട് പുരുഷന്മാരുമാണ് വന്നത്. ഇവര്‍ വീടുകളില്‍ നിന്നും അരിയും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങിയെന്ന് വീട്ടുകാര്‍ പറയുന്നു. അരമണിക്കൂറോളം ഇവര്‍ രണ്ട് സംഘങ്ങളായി ഇരുവീടുകളിലും ചിലവഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ജയണ്ണ, സുന്ദരി, ഉണ്ണിമായ എന്നിവരടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് വന്നതെന്നാണ് സൂചന.