മാവോവാദി ഭീഷണി; പയ്യന്നൂരിലെ 7 ബൂത്തുകളിൽ കനത്ത സുരക്ഷ

By Trainee Reporter, Malabar News
Representational image
Ajwa Travels

ചെറുപുഴ: മാവോവാദി ഭീഷണിയുള്ള പോളിംഗ് സ്‌റ്റേഷനുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കോഴിച്ചാൽ, ജോസ്‌ഗിരി എന്നിവിടങ്ങളിലായി 7 ബൂത്തുകളാണ് മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകൾ. പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട ബൂത്തുകളാണ് ഇവ.

കർണാടക വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഏതാനും വർഷങ്ങളായി വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കാറുള്ളത്. കോഴിച്ചാൽ സെന്റ് ആഗസ്ററ്യൻസ് എൽപി സ്‌കൂളിലെ 4 ബൂത്തുകൾക്കും ജോസ്‌ഗിരി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ 3 ബൂത്തുകൾക്കുമാണ് വൻ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ചെറുപുഴ പോലീസിനെ കൂടാതെ കേന്ദ്രസേനയുടെ ഭാഗമായ ബിഎസ്എഫ് ജവാൻമാരും ആന്റി നക്‌സൽ സ്‌ക്വാഡുമാണ് സുരക്ഷാചുമതലയിൽ ഉള്ളത്.

Read also: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE