‘മരക്കാർ’ തിയേറ്ററിൽ എത്തില്ല; റിലീസ് ഒടിടി വഴി തന്നെ

By Staff Reporter, Malabar News
Marakkar
Representational image
Ajwa Travels

തിരുവനന്തപുരം: മോഹൻലാൽ നായകനായി പ്രിയദർശന്റെ സംവിധാനത്തിൽ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ; അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല. ചിത്രം ഒടിടി പ്ളാറ്റ്‌ഫോമിൽ തന്നെ റിലീസാവും. തിയേറ്റർ ഉടമകളുമായി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനം ആകാത്തതിനെ തുടർന്നാണ് ചിത്രം ഒടിടിയിലേക്ക് പോകുന്നത്. ആമസോൺ പ്രൈം വഴിയാകും ചിത്രം റിലീസാവുക.

സിനിമ ഒടിടിയിൽ റിലീസ് ചെയ്യാനുള്ള നിർമാതാവ് ആൻറണി പെരുമ്പാവൂരിന്റെ തീരുമാനത്തിനെതിരെ തിയേറ്റർ ഉടമകൾ രംഗത്തു വന്നിരുന്നു. പ്രശ്‌ന പരിഹാരത്തിന് സിനിമാ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രി സജി ചെറിയാൻ ഇതിൽ ഇടപെട്ടത്. ഇതിന് പിന്നാലെ ഫിലിം ചേംബറിന്റെ മധ്യസ്‌ഥതയിൽ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും നിർമാതാവ് ആൻറണി പെരുമ്പാവൂരും നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

പലതവണയാണ് ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാനുള്ള ചർച്ചകൾ നടന്നത്. 10 കോടി വരെ നൽകാം എന്ന് ഫിയോക്ക് നിലപാട് എടുത്തെങ്കിലും കൂടുതൽ തുക വേണമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു. പക്ഷേ അത്രയും തുക നൽകാൻ സാധിക്കില്ലെന്ന് തിയേറ്റർ ഉടമകൾ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുമെന്ന് ഉറപ്പായത്. എന്നാൽ ഇതിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

Read Also: ചൊവ്വാഴ്‌ച മുതല്‍ സ്വകാര്യ ബസുകളും അനിശ്‌ചിതകാല സമരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE