മലപ്പുറം: മഅ്‌ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്‌ച സ്വലാത്ത് ആത്‌മീയ സമ്മേളനവും മര്‍ഹബന്‍ റമളാന്‍ സംഗമവും സംഘടിപ്പിക്കും. വൈകുന്നേരം 6ന് ആരംഭിക്കുന്ന പരിപാടി സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉൽഘാടനം നിർവഹിക്കും.
മഅ്‌ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്‌മീയ സംഗമത്തിന് നേതൃത്വം നല്‍കും. വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള് രിയ്യ, സ്വലാത്തുന്നാരിയ, തഹ്‌ലീൽ, സവിശേഷ പ്രാർഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. മലപ്പുറം ശുഹദാക്കള്‍, ശൈഖ് സൈനുദ്ദീന്‍ മഖ്‌ദും, വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ഖാജൂര്‍ തങ്ങള്‍ തുടങ്ങിയവരുടെ അനുസ്‌മരണവും ചടങ്ങില്‍ നടക്കും. പരിപാടിക്ക് എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തും.
സയ്യിദ് ഇസ്‌മാഈൽ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂ ശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിക്കും.
Most Read: മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങി കർണാടക