തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്‌റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ പരാതിയിൽ എഫ്‌ഐആർ പുറത്തുവിട്ടു ക്രൈം ബ്രാഞ്ച്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, ആർക്കിയോളജി വിഭാഗം അധ്യാപകൻ, മാദ്ധ്യമപ്രവർത്തക എന്നിവരടക്കം അഞ്ചുപേർക്കെതിരെ ഗൂഢാലോചന കേസാണ് ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
മഹാരാജാസ് കോളേജ് ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിൽ ഒന്നാം പ്രതി. മഹാരാജാസ് പ്രിൻസിപ്പൽ ഡോ.വിഎസ് ജോയ് രണ്ടാം പ്രതിയും കെഎസ്‌യു സംസ്‌ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ മൂന്നാം പ്രതിയുമാണ്. മഹാരാജാസിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് സിഎ ഫൈസലാണ് നാലാം പ്രതി. ഇവർക്കുപുറമെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോട്ടർ അഖില നന്ദകുമാർ കേസിലെ അഞ്ചാം പ്രതിയുമാണ്.
ഒന്നും രണ്ടും പ്രതികൾ ആർഷോയെ അപകർത്തിപ്പെടുത്താൻ വ്യാജ മാർക്ക് ലിസ്‌റ്റ് ഉണ്ടാക്കിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മറ്റു പ്രതികൾ സാമൂഹിക മാദ്ധ്യമങ്ങളിലും അല്ലാതെയും ഈ വ്യാജ സർട്ടിഫിക്കറ്റ് പ്രചരിപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു. പ്രതികൾക്കെതിരെ വ്യാജരേഖ ചമയ്‌ക്കൽ, ഗൂഢാലോചന തുടങ്ങി ജാമ്യമില്ലാ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Most Read: ഫൈസർ മേധാവികളുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി; കേരളത്തിൽ ശാഖ തുടങ്ങാൻ പ്രാരംഭ ചർച്ച