മര്‍കസ് അലുംനി സൗദിയിൽ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു; സൗദി ദേശീയദിനത്തിനുള്ള സമ്മാനം

By Central Desk, Malabar News
Markaz Alumni planting trees in Saudi
Image Courtesy: Saudi Gazette
Ajwa Travels

ജിദ്ദ: സൗദിയുടെ 91ആം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മര്‍കസ് അലുംനി സൗദിയിൽ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. കാരന്തൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍കസ് സ്‌ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്‌മയായ മര്‍കസ് അലുംനിയുടെ ഓരോ സോൺ കമ്മിറ്റിയും 91 വീതം മരങ്ങളാണ് നടുന്നത്.

സൗദിയിലെ വിവിധ പ്രവശ്യകളിലായി പ്രവർത്തിക്കുന്ന ഓരോ സോൺ കമ്മിറ്റിയും സെപ്റ്റംബർ 23ന് നടക്കുന്ന ഈ ദൗത്യത്തിൽ പങ്കാളികളാകും. മർകസ് അലുംനിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ക്യംപയിനിന്റെ ഉൽഘാടനം മദീനയിലെ ചരിത്ര പ്രസിദ്ധമായ സല്‍മാനുല്‍ ഫാരിസി കൃഷിത്തോട്ടത്തില്‍ പ്രമുഖ സ്വദേശീ പണ്ഡിതരുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കുമെന്ന് പ്രസിഡണ്ട് ഡോ. സൈഫുദ്ദീന്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. ഷാഹുല്‍ ഹമീദ്, കോര്‍ഡിനേറ്റര്‍ അഷ്റഫ് കൊടിയത്തൂര്‍ എന്നിവര്‍ അറിയിച്ചു.

സൗദി ദേശീയദിനം

സൗദി അറേബ്യയുടെ സ്‌ഥാപക ദിനമായാണ് സെപ്റ്റംബർ 23 പരിഗണിക്കുന്നത്. ഈ ദിവസമാണ് സൗദി ദേശീയ ദിനമായി ആചരിക്കുന്നത്. സ്‌ഥാപകനായ അബ്‌ദുൽ അസീസ് 1932ലാണ് വിവിധ പ്രദേശങ്ങളെ ഒന്നിപ്പിച്ച് ആധുനിക സൗദി അറേബ്യ സ്‌ഥാപിക്കുന്നത്.

Markaz Alumni planting trees in Saudi
Image provided by Markaz Alumni

നജ്‌ദിയൻ സിംഹം എന്ന അപരനാമത്തിലറിയപ്പെട്ട അബ്‌ദുൽ അസീസ് രാജാവ് ഇബ്ൻ സൗദ് എന്നായിരുന്നു ഔദ്യോഗികമായി അറിയപ്പെട്ടിരുന്നത്. 26 നവംബർ 1876ൽ ജനിച്ച ഇദ്ദേഹം 1953 നവംബർ 9നാണ് മരണപ്പെട്ടത്. 1902ൽ റിയാദും 20 വർഷങ്ങൾക്ക് ശേഷം അഥവാ 1922ൽ നജ്‌ദും 1925ൽ ഹിജാസും പിടിച്ചടക്കിയ അബ്‌ദുൽ അസീസ് രാജാവ്, 1932ലാണ് ഈ പ്രദേശങ്ങളെയെല്ലാം ഏകോപിപ്പിച്ച് ഇന്നത്തെ സൗദി അറേബ്യയാക്കി സ്‌ഥാപിച്ചത്‌.

Most Read: ഞങ്ങൾ തുറമുഖ നടത്തിപ്പുകാർ മാത്രം; മയക്കുമരുന്നു വേട്ടയില്‍ അദാനിയുടെ വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE