‘വിവാഹപ്രായം ഉയർത്തുന്നത് ആർഎസ്എസ് അജണ്ട’; ഡിവൈഎഫ്ഐ

By Web Desk, Malabar News
AA RAHIM
Ajwa Travels

തിരുവനന്തപുരം: വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഡിവൈഎഫ്ഐ. കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് എഎ റഹീം ചൂണ്ടിക്കാട്ടി. വിവാഹപ്രായം ഉയർത്തുന്ന നീക്കം ആർഎസ്എസ് അജണ്ട നടപ്പാകാനുള്ള ശ്രമമെന്ന് എഎ റഹീം വ്യക്‌തമാക്കി.

വിവാഹപ്രായം 21 ആക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും വ്യക്‌തമാക്കിയിരുന്നു. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തില്‍ സിപിഐഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും കോടിയേരി വ്യക്‌തമാക്കിയിരുന്നു.

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിർക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അറിയിച്ചിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. പ്രായം ഉയർത്തുന്നതിന്റെ കാരണം സർക്കാർ വിശദീകരിക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ലിംഗ നീതി ഉറപ്പാക്കുന്നതിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും സിപിഐ നേതാവ് ആനി രാജയും രംഗത്ത് എത്തിയിരുന്നു. കേന്ദ്ര തീരുമാനത്തിനെതിരെ സിപിഐഎം വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസ്‌താവന പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.

Malabar News: ലൊക്കേറ്റ് ചെയ്‌തു; കുറുക്കൻമൂലയിലെ കടുവ വനംവകുപ്പിന്റെ നിരീക്ഷണ വലയത്തില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE