2020ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറായി മാരുതി സുസുകിയുടെ ‘സ്വിഫ്റ്റ്‌’

By Staff Reporter, Malabar News
maruti-suzuki-swift
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കാറായി മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. 1,60,700 യൂണിറ്റുകളുമായാണ് ഈ ഹാച്ച്ബാക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മോഡലായി മാറിയത്. 2005ൽ വിപണിയിലെത്തിയതിന് ശേഷം 2020 വരെയുള്ള കാലയളവിൽ 23 ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയെന്ന നാഴികക്കല്ലും ഈ മോഡൽ മറികടന്നു.

‘കഴിഞ്ഞ 15 വർഷമായി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കാണ് സ്വിഫ്റ്റ്. 2.3 ദശലക്ഷത്തിലധികം സംതൃപ്‌തരായ ഉപഭോക്‌താക്കളാണ് സ്വിഫ്റ്റിന് ഉള്ളത്’ മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശശാങ്ക് ശ്രീവാസ്‌തവ അവകാശപ്പെട്ടു

കോവിഡ് വ്യാപനം ഉണ്ടാക്കിയ പ്രതികൂല സാഹചര്യത്തിലും 2020ൽ സ്വിഫ്റ്റിന്റെ 1,60,700 യൂണിറ്റുകളാണ് വിറ്റഴിച്ചതെന്ന് അദ്ദേഹം വ്യക്‌തമാക്കി. സ്വിഫ്റ്റ് ഉപഭോക്‌താക്കളിൽ 53 ശതമാനത്തിലധികം പേരും 35 വയസിന് താഴെയുള്ളവരാണെന്നും അതിനാൽ തന്നെ ഇത് ഭാവിയിലെ കാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: മരക്കാർ റിലീസ് നീട്ടിയേക്കും; ‘ആറാട്ട്’ ആഗസ്‌റ്റിൽ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE