മാസ്‌ക്കും വാക്‌സിനേഷനും നിർബന്ധം; ഡെൽറ്റ പ്ളസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

By Trainee Reporter, Malabar News
mask and vaccination a must against delta variant
Representational image

ജനീവ: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദത്തെ നേരിടാനുള്ള പ്രധാനമാർഗം മാസ്‌ക്കും വാക്‌സിനേഷനുമാണെന്ന് ലോകാരോഗ്യ സംഘടന. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കണം. അല്ലാത്തപക്ഷം വീണ്ടും ലോക്ക്ഡൗണിലേക്ക് പോകേണ്ടിവരും.

വാക്‌സിനേഷനും മാസ്‌ക്കും വേണം. വാക്‌സിനേഷൻ കൊണ്ടുമാത്രം ഡെൽറ്റ പ്ളസ് വകഭേദത്തെ പ്രതിരോധിക്കാൻ സാധിക്കില്ല, ഡബ്ള്യൂഎച്ച്ഒയുടെ റഷ്യൻ പ്രതിനിധിയായ മെലിറ്റ വജ്‌നോവിക്ക് അറിയിച്ചു. പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നതിലൂടെ വൈറസ് പടരാനുള്ള സാധ്യത കുറയും. കൂടാതെ രോഗം കഠിനമാകാതിരിക്കാനും വാക്‌സിൻ സഹായിക്കും. എന്നിരുന്നാലും മാസ്‌ക് ഉൾപ്പടെയുള്ള രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും മെലിറ്റ വിശദീകരിച്ചു.

ഡെൽറ്റ വകഭേദത്തെ കൊറോണ വൈറസ് വകഭേദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഈ മാസം ആദ്യമാണ്. റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ അതിവേഗം ഈ വൈറസ് വകഭേദം പടർന്ന് പിടിച്ച സാഹചര്യത്തിലായിരുന്നു ലോകാരോഗ്യ സംഘടനയുടെ നീക്കം.

ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച ഡെൽറ്റ പ്ളസും കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ നിരവധി സംസ്‌ഥാനങ്ങളിൽ ഇതിനോടകം ഡെൽറ്റ പ്ളസ് വകഭേദം റിപ്പോർട് ചെയ്‌തിട്ടുമുണ്ട്‌. ഇതിനിടെയാണ് ഡെൽറ്റ പ്ളസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്

Read also: ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE