ഗർഭിണികൾ ധരിക്കുന്ന ഉൾവസ്‌ത്രങ്ങളുടെ ആഗോളവിപണി വൻ വളർച്ചയിലേക്ക്. 2030 ആകുമ്പോഴേക്കും ഒരുലക്ഷം ഒരുകോടി മൂല്യമുള്ളതായി ആഗോള വിപണി മാറുമെന്നാണ് വിലയിരുത്തൽ. റിസർച്ച് ആൻഡ് ഡോട്ട് കോമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഗർഭിണികൾ ഫാഷൻ വസ്‌ത്രങ്ങൾ കൂടുതലായി ഉപയോഗിച്ച് തുടങ്ങിയതാണ് ഈ രംഗത്തെ കുതിപ്പിന് കാരണമെന്നാണ് പഠനത്തിൽ പറയുന്നത്.
മെറ്റേർണിറ്റി ഫോട്ടോഷൂട്ടുകൾ ആരംഭിച്ചതോടെ ഫാഷൻ ഡ്രസുകൾക്കും ഡിമാൻഡ് കൂടി. ഗർഭകാലത്ത് ധരിക്കുന്ന ഉൾവസ്ത്രങ്ങളിൽ ബ്രീഫുകളാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. വിൽപ്പനയുടെ 30.36 ശതമാനവും ബ്രീഫുകളാണ്. നഴ്‌സിംഗ് ബ്രാകൾ 2030-നുള്ളിൽ എട്ടു ശതമാനം വാർഷിക വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. ശരീരത്തിന്റെ ആകൃതി കൃത്യമായി നിലനിർത്താനുള്ള ഉൾവസ്‌ത്രങ്ങളും ധാരാളമായി വിറ്റുപോകുന്നുണ്ട്. ഇവയുടെ ഓൺലൈൻ, ഓഫ് ലൈൻ വിപണികൾ ശക്‌തമാണെന്നും പഠനത്തിൽ പറയുന്നു.
ഷോപ്പുകളിൽ വന്ന് നേരിട്ട് വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലാണ് കൂടുതൽ പേരും താൽപര്യം കാണിക്കുന്നത്. ഗർഭകാല അടിവസ്‌ത്ര വിൽപ്പനയുടെ 69.73 ശതമാനവും ഓഫ് ലൈൻ വഴിയാണ്. തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ എണ്ണം കൂടുന്നതിനാൽ ഗർഭകാലത്ത് അടിവസ്‌ത്രങ്ങൾ ഉൾപ്പടെ ഇഷ്‌ടമുള്ള വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചതും ഈ മേഖലയുടെ വളർച്ചക്ക് പ്രധാന കാരണമായിട്ടുണ്ട്.
സോഷ്യൽ മീഡിയകളുടെ സ്വാധീനം മൂലം പലരും ബ്രാൻഡുകൾ, ഡിസൈൻ, മെറ്റീരിയൽ എന്നിവ കൃത്യമായി അന്വേഷിച്ച ശേഷമാണ് വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. ഗർഭിണികളുടെ ശാരീരികമായ അവസ്‌ഥകൾ പരിഗണിച്ചു തീർത്തും സൗകര്യപ്രദമായ ഉൾവസ്‌ത്രങ്ങൾ പുറത്തിറക്കുന്നതിന് ബ്രാൻഡുകൾ തയ്യാറാക്കുന്നതും വിപണിക്ക് കൂടുതൽ കരുത്തേകുന്നുണ്ട്.
Most Read| ‘തിരഞ്ഞെടുക്കപ്പെട്ട ആധികാരികളല്ലെന്ന വസ്‌തുത ഗവർണർമാർ മറക്കരുത്’; സുപ്രീം കോടതി