കൊച്ചി: സിപിഎമ്മിന്റെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വന്നേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ചു മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് വേട്ടയാടുകയാണ്. എന്നാൽ, ഇതിലൊന്നും ഭയപ്പെടില്ല. വിജിലൻസ് കേസുകൊണ്ട് വേട്ടയാടാമെന്ന് കരുതേണ്ടെന്നും, തനിക്ക് പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
മുന്നോട്ട് വെച്ച കാൽ ഇനി പിന്നോട്ട് വെയ്‌ക്കില്ല. ഇനിയാണ് യുദ്ധം. വിജിലൻസ് കേസുകൊണ്ട് വേട്ടയാടാമെന്ന് സർക്കാർ കരുതേണ്ട. വിട്ടുവീഴ്‌ച ഇല്ലാത്ത നിലപാടുമായി മുന്നോട്ട് പോകും. പൊതുസമൂഹം തനിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വയറിൽ കത്രിക കുടുങ്ങിയ ഹർഷിന സെക്രട്ടറിയേറ്റ് മുന്നിൽ നടത്തുന്ന സമരം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മാത്യു കുഴൽനാടൻ.
അതേസമയം, മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്. ചിന്നക്കനാലിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതി അന്വേഷിക്കാനാണ് നീക്കം. വക്കീൽ ഓഫീസ് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയും വിജിലൻസിന് മുന്നിലുണ്ട്. ദിവസങ്ങൾക്കുള്ളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
Most Read| കേരളം വരൾച്ചാ മുനമ്പിൽ; മുൻകരുതൽ നടപടികളിലേക്ക് കടക്കണമെന്ന് മുന്നറിയിപ്പ്