ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു

By Central Desk, Malabar News
Mathrubhumi Director Usha Veerendra Kumar passes away

കോഴിക്കോട്: മാതൃഭൂമി ഡയറക്‌ടറും പരതേനായ എംപി വീരേന്ദ്രകുമാറിന്റെ ഭാര്യയുമായ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. 62 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം, 2020 മേയ് 28ലെ ഭർത്താവിന്റെ വിയോഗം ഇവരെ ഏറെ തളർത്തിയിരുന്നു.

കർണാടകയിലെ ബെൽഗാം സ്വദേശികളായ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി 1958 ലാണ് വീരേന്ദ്രകുമാറിന്റെ ജീവിതസഖിയായത്. എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്‌റ്റ് നേതാവും മന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്‌ടമായിരുന്ന പരേതനായ എംപി വീരേന്ദ്രകുമാറിന്റെ ജീവിത വഴിയിലെ കരുത്തും തണലുമായിരുന്നു ഉഷ വീരേന്ദ്രകുമാര്‍.

വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുണ്ടായ കയറ്റങ്ങളും ഇറക്കങ്ങളും രാഷ്‌ട്രീയ വിവാദങ്ങളും ലോക യാത്രകളും എല്ലാം ഉഷ വീരേന്ദ്രകുമാര്‍ കൂടി ഉൾപ്പെടുന്ന ലോകമായിരുന്നു. ഒട്ടുമിക്ക ലോക യാത്രകളിലും ഇവർ കൂടെയുണ്ടാകുമായിരുന്നു. എംപി വീരേന്ദ്രകുമാർ മരണമടഞ്ഞു രണ്ടുവർഷങ്ങൾക്ക് ശേഷമാണ് ഉഷ വീരേന്ദ്രകുമാര്‍ യാത്രയാകുന്നത്.

Most Read: ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടൽ ഇന്ത്യക്കാരുടെ കടമ;’ നരേന്ദ്രമോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE