എംബിബിഎസ് സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ ജീവിതവും

By Syndicated , Malabar News
mbbs students madhya pradesh

ഭോപാല്‍: മധ്യപ്രദേശിലെ എംബിബിഎസ് സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ ജീവിതവും ഉൾപ്പെടുത്തി. സ്വാമി വിവേകാനന്ദന്‍, ബിആര്‍ അംബേദ്‌കർ തുടങ്ങിയവരോടൊപ്പം ആർഎസ്എസ് സ്‌ഥാപകന്‍ ഹെഡ്ഗെവാര്‍, ഭാരതീയ ജനസംഘ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരെ കുറിച്ചും വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചുവര്‍ഷ എംബിബിഎസിലെ ആദ്യ വര്‍ഷത്തെ അടിസ്‌ഥാന കോഴ്‌സിൽ ഇവരുടെ ജീവിതവും ഉള്‍പ്പെടുത്തിയതായി സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗാണ് അറിയിച്ചത്.

സംഘപരിവാര്‍ ആചാര്യൻമാരായ ഹെഡ്ഗെവാര്‍, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരെക്കുറിച്ചും വിവേകാനന്ദന്‍, അംബേദ്‌കര്‍ എന്നിവരെക്കുറിച്ചും പഠിക്കുന്നത് മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ സാമൂഹിക മൂല്യങ്ങളും വൈദ്യശാസ്‌ത്ര ധാര്‍മികതയും രൂപപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഡോക്‌ടര്‍ കൂടിയായിരുന്ന കേശവ് ബലിറാം ഹെഡ്ഗെവാറാണ് 1925ല്‍ നാഗ്‌പുരില്‍ ആര്‍എസ്എസ് രൂപീകരിച്ചത്. ബിജെപിയുടെ ആദ്യരൂപമായ ജനസംഘിന്റെ സ്‌ഥാപകരില്‍ പ്രമുഖനാണ് ദീന്‍ദയാല്‍ ഉപാധ്യായ.

Read also: കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാൽ പരസ്യമായി തൂക്കിലേറും; അഭിഷേക് ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE