നാദാപുരത്ത് അഞ്ചാംപനി പടരുന്നു; പ്രത്യേക കുത്തിവെപ്പ് ഇന്ന്- കേന്ദ്രങ്ങൾ സജ്‌ജം

പനി, ജലദോഷം, ദേഹത്ത് ചുവന്ന പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള വിദ്യാർഥികളെ സ്‌കൂളിൽ അയക്കരുത്. രോഗബാധ സംശയിക്കുന്നവർ ആരോഗ്യ വകുപ്പിൽ വിവരം അറിയിക്കണം. ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക കുത്തിവെപ്പ് കേന്ദ്രങ്ങളിലെത്തി മുഴുവൻ പേരും വാക്‌സിൻ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

By Trainee Reporter, Malabar News
Measles spreads in Nadapuram; Immunity boost - special vaccination today
Rep.Image

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് അഞ്ചാം പനി പടരുന്നതായി റിപ്പോർട്. ഇന്നലെ നാല് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. നാദാപുരത്തെ ആറ് വാർഡുകളിലാണ് രോഗബാധ കണ്ടെത്തിയത്. മേഖലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനവും ബോധവൽക്കരണവും ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, പനി, ജലദോഷം, ദേഹത്ത് ചുവന്ന പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള വിദ്യാർഥികളെ സ്‌കൂളിലും അങ്കണവാടിയിൽ അയക്കരുതെന്നും, രോഗബാധ സംശയിക്കുന്നവർ ആരോഗ്യ വകുപ്പിൽ വിവരം അറിയിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

കുത്തിവെപ്പ് എടുക്കാത്തവർക്കായി ഗ്രാമപഞ്ചായത്തിന്റെ നാല് കേന്ദ്രങ്ങളിൽ ഇന്ന് പ്രത്യേക കുത്തിവെപ്പ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ എത്തി മുഴുവൻ പേരും വാക്‌സിൻ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. കേന്ദ്രങ്ങളിൽ കൂടുതൽ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

നേരത്തെ മലപ്പുറം ജില്ലയിലും അഞ്ചാം പനി വ്യാപകമായി പടർന്നിരുന്നു. ജില്ലയിലെ എഴുപതോളം തദ്ദേശ സ്‌ഥാപനങ്ങളിലും രോഗവ്യാപനം റിപ്പോർട് ചെയ്‌തിരുന്നു. കേരളത്തിന് പുറമെ, ഗുജറാത്ത്, ഝാർഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ രോഗം വർധിക്കുന്നത് ആശങ്ക ഉണ്ടാക്കിയിരുന്നു. രോഗം ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും രംഗത്ത് വന്നിരുന്നു. ശേഷം കേന്ദ്ര സംഘം കേരളത്തിലെത്തി സ്‌ഥിതിഗതികൾ വിലയിരുത്തുകയും ചെയ്‌തിരുന്നു.

മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമികരോഗമായ അഞ്ചാംപനി പ്രായമായവരെ ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ബാധിക്കുന്ന രോഗമാണിത്. ഉൽഭവകാലം മുതൽ 10മുതൽ 14 ദിവസം വരെ രോഗം നീണ്ടു നിൽക്കും.

അഞ്ചാംപനിയെ വളരെ ഫലപ്രദമായി തടയുന്ന ഒരു വാക്‌സിനാണ് മീസിൽസ് വാക്‌സിൻ. 9 മാസം പ്രായമായ 85% കുട്ടികൾക്കും 12 മാസത്തിലധികം പ്രായമായ 95% കുട്ടികൾക്കും ഒരു ഡോസിനു ശേഷം അഞ്ചാംപനിക്കെതിരെ പ്രതിരോധ ശേഷി രൂപപ്പെടും. ഒന്നാമത്തെ ഡോസിൽ പ്രതിരോധശേഷി പുരോഗമിക്കാത്ത എല്ലാവരിലും രണ്ടാമത്തെ ഡോസോടുകൂടി പ്രതിരോധശേഷി ഉണ്ടാകുന്നതാണ്.

ഒരു പ്രദേശത്തെ ജനസംഖ്യയുടെ 93 ശതമാനമോ അതിലധികമോ വാക്‌സിൻ എടുത്തവരാണെങ്കിൽ പിന്നീട് അഞ്ചാംപനി പൊട്ടിപുറപ്പെടുകയില്ല. എന്നിരുന്നാലും വാക്‌സിൻ നൽകുന്നതിന്റെ തോത് കുറഞ്ഞാൽ അത് വീണ്ടും ഉടലെടുക്കാൻ സാധ്യതയുണ്ട്. വാക്‌സിന്റെ ഫലപ്രാപ്‌തി വളരെ വർഷങ്ങൾ നിലനിൽക്കും. ഇത് കാലങ്ങൾക്കുശേഷം പ്രതിരോധശേഷി കുറയുന്നതായി വ്യക്‌തമല്ല. അഞ്ചാം പനി വന്ന് ഒന്നു രണ്ടു ദിവസത്തിനകം വാക്‌സിൻ നൽകിയാലും രോഗത്തിൽനിന്ന് രക്ഷ നേടാം.

Most Read: സ്‌ഥാനാർഥിത്വം; നേതാക്കൾ സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല- കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE