തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക്

By Team Member, Malabar News
Chief Minister pinarayi vijayan
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിയിലാണ് വിലക്ക് ഏർപ്പെടുത്തിയത്.

പാര്‍ട്ടി പരിപാടിയായതിനാല്‍ പ്രവേശനമില്ലെന്നാണ് അക്കാദമി അധികൃതര്‍ അറിയിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരിപാടി മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതനുസരിച്ച് എത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ ഗേറ്റിന് പുറത്ത് പോലീസ് തടയുകയായിരുന്നു.

പരിപാടി നടക്കുന്ന ഹാളിന് പുറത്തായി പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹമാണ് സജ്‌ജമാക്കിയിട്ടുള്ളത്. കൂടാതെ സമീപത്തെ റോഡിലും പോലീസ് ബാരിക്കേഡുകൾ കെട്ടി ഗതാഗതം തടഞ്ഞിട്ടുണ്ട്.

Read also: ‘കമൽസ് ബ്‌ളഡ് കമ്യൂൺ’; രക്‌തദാന ദൗത്യവുമായി കമൽഹാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE