ബെംഗളൂരു: മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായി. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാനെത്തിയ പെണ്‍കുട്ടിയെ ആണ് ആറംഗ സംഘം കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികൾ മര്‍ദ്ദിച്ച് അവശനാക്കി.
ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. ബൈക്കിലെത്തിയ പെൺകുട്ടിയെയും സുഹൃത്തിനെയും ആറംഗ സംഘം തടഞ്ഞുനിര്‍ത്തി. പെണ്‍കുട്ടിയുടെ സുഹൃത്തിനെ അടിച്ചു വീഴ്‌ത്തിയ ശേഷമായിരുന്നു ബലാൽസംഗം.
ഉത്തര്‍പ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. പെൺകുട്ടിയെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൈസൂരു അല്ലനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവം ദൗര്‍ഭാഗ്യകരമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രതികരിച്ചു.
Most Read: പ്രസിഡണ്ട് ഷി ജിൻപിംങിന്റെ ആശയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ചൈന