എംഇടി സ്‌കൂൾ ‘അഡ്വഞ്ചർ ഫെസ്‌റ്റ്’ സമാപിച്ചു; അവാർഡ് വിതരണം നാളെ

By Desk Reporter, Malabar News
MET Kolamangalam Adventure Fest_2021

മലപ്പുറം: കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ വിദ്യാർഥികളുടെ മാനസിക-ശാരീരിക ക്ഷമതക്ക് ഊന്നൽ നൽകി കൊളമംഗലം എംഇടി സ്‌കൂൾ എജ്യുമൗണ്ട് കാമ്പസിൽ ഒരുക്കിയ അഡ്വഞ്ചർ ഫെസ്‌റ്റ് സമാപിച്ചു. ഭാരത് സ്‌കൗട്ട്, ഗൈഡ്, ബുൾബുൾ, ജെആർസി കേഡറ്റിലെ തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് വേനൽതുമ്പികൾ എന്ന പേരിലുള്ള പരിപാടി സംഘടിപ്പിച്ചത്.

റോപ്പ് ലാഡർ, ട്രീ ഹൗസ്, ട്ടണൽ ക്രോസിംഗ്, ഷൂട്ട്ഔട്ട്, കമാൻഡോ നെറ്റ്, സിഗ്‌സാഗ്, റോപ്പ് ക്ളയിം പിങ്, പിരമിഡ്, റോപ്പ് വാക്കിംഗ്, മങ്കി ക്രൗൾ, ടയർ പുളളിംഗ്, ഒബ്‌സറ്റക്കിൾ വാക്കിംഗ്, പിസ്‌റ്റൾ ഷൂട്ട്, ഗൺ ഷൂട്ട്, ടയർ സ്വിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ബാസ്‌ക്കറ്റ്ബാൾ, സിറ്റ് & റീച്ച്, റിംഗ്ത്രോയിംഗ്, ബാലൻസ് വാക്, ആനിമൽ ഈറ്റിംഗ്, സിപ് ലൈൻ, ഫയർ വാക്കിംഗ്, ഫയർ ഈറ്റിംഗ്, ഫയർ ജംപിങ്ങ് തുടങ്ങി ഇരുപത് ഇനങ്ങളിലാണ് ഫെസ്‌റ്റ് നടന്നത്.
MET Kolamangalam Adventure Fest

വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച് സ്‌കൗട്ട്, ഗൈഡ് വിഭാഗത്തിലായി രാജ്യ പുരസ്‌കാർ കരസ്‌ഥമാക്കിയ മുപ്പത്തി അഞ്ച് സ്‌കൗട്ട് ഗൈഡുകൾക്കും ജെആർസിസി ലെവൽ പുരസ്‌കാരം നേടിയ 35 വിദ്യാർഥികൾക്കുള്ള അവാർഡ് സമർപ്പണവും മാർച്ച്‌ 25ന് രാവിലെ പത്ത് മണിക്ക് എജ്യു മൗണ്ട് കാമ്പസിൽ നടക്കും.
MET Kolamangalam Adventure Festപ്രിൻസിപ്പൽ പികെ മുഹമ്മദ് ശാഫി ഉൽഘാടനം ചെയ്‌ത ഫെസ്‌റ്റിന്‌ പി അബൂബക്കർ ഹാജി, വി ഇസ്‌മായിൽ ഇർഫാനി, കേഡറ്റ് കോഡിനേറ്റർ മുഹമ്മദ് അമീൻ.ടി പെരിമ്പലം ,യൂസുഫ്, സവാദ്, ജാബിർ, ശുഐബ് സഖാഫി, റസിയ കെപി, നഫീസത്ത്, ഹകീന, റുഖിയ, കൗലത്ത്, സകീന.എൻ എന്നിവർ നേതൃത്വം നൽകി.

പൂർണ്ണ വായനയ്ക്ക്

Most Read: പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കില്ല; കേന്ദ്രസർക്കാർ ലോക്‌സഭയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE