പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കില്ല; കേന്ദ്രസർക്കാർ ലോക്‌സഭയിൽ

By Staff Reporter, Malabar News
malabarnews-caa
Representational Image
Ajwa Travels

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. നിയമം പ്രായോഗികമാക്കാന്‍ ഇനിയും നാല് മാസം വേണ്ടിവരുമെന്ന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗം വികെ ശ്രീകണ്‌ഠന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമ നിര്‍മാണത്തിനുള്ള കമ്മിറ്റികള്‍ പൗരത്വ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ ക്രമപ്പെടുത്തുന്നതിന് ലോക്‌സഭക്ക് ഏപ്രില്‍ 9 വരേയും രാജ്യസഭക്ക് ജൂലായ് 9 വരെയുമാണ് സമയം അനുവദിച്ചിരിക്കുന്നത്.

2019 ഡിസംബര്‍ 12നാണ് പൗരത്വ നിയമം പാസാക്കിയത്. പുതിയതോ ഭേദഗതി ചെയ്‌തതോ ആയ ഏതെങ്കിലും നിയമം നടപ്പിലാക്കുന്നതിന് പ്രാബല്യത്തില്‍ വന്ന് ആറുമാസത്തിനുള്ളില്‍ ആവശ്യമായ ചട്ടങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. പൗരത്വ നിയമത്തിന് കീഴില്‍ വരുന്ന അഭയാർഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൃത്യമായ ചട്ടം പുറപ്പെടുവിച്ച ശേഷം പൗരത്വത്തിനായി അപേക്ഷ നല്‍കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Read Also: ജീവനക്കാരിയുടെ ആത്‌മഹത്യ; കുറ്റക്കാരനായ ഉദ്യോഗസ്‌ഥനെ കെഎസ്ആർടിസി പിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE