തിരുവനന്തപുരം: എംജി സര്‍വകലാശാലയിലെ വിദ്യാർഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട പീഡനപരാതിയില്‍ എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴിയെടുക്കുന്നു. കോട്ടയത്തു നിന്നെത്തിയ പോലീസ് സംഘം പറവൂര്‍ സ്‌റ്റേഷനില്‍ വെച്ചാണ് മൊഴിയെടുക്കുന്നത്. ആദ്യഘട്ടത്തില്‍ പറവൂരിലെ സിപിഐ ഓഫിസില്‍ വെച്ച് മൊഴിയെടുക്കണമെന്ന് സിപിഐ നേതാക്കളും വനിതാ നേതാവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പോലീസ് അനുവദിച്ചില്ല.
മൊഴിയെടുക്കാൻ ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തനിക്ക് കോട്ടയത്ത് ഹാജരാകാൻ സാധിക്കില്ലെന്ന് എഐഎസ്എഫ് വനിതാ നേതാവ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് പറവൂരിലെത്തി പോലീസ് മൊഴിയെടുക്കുന്നത്. എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പിഎം ആര്‍ഷോ, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫംഗം കെഎം അരുണ്‍ എന്നിവരുടെ പേരുകള്‍ പരാതിയില്‍ നല്‍കിയിട്ടും പോലീസിന്റെ പ്രതിപ്പട്ടികയില്‍ ഇരുവരുടെയും പേരുകളില്ലെന്നും എഐഎസ്എഫ് നേതാവ് ആരോപിച്ചിരുന്നു.
എസ്എഫ്ഐ നേതാക്കൾ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായി അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്‌തുവെന്ന ഗുരുതര ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവ് ഉയർത്തിയത്. എംജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ ആണ് സംഭവം നടന്നതെന്നാണ് പരാതി. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സിഎ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ് ആയ കെഎം അരുൺ എന്നിവർക്ക് എതിരെയാണ് പരാതി.
Read also: കൈക്കൂലി ആരോപണം; സമീര്‍ വാങ്കഡെയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം